2009, ജനുവരി 20, ചൊവ്വാഴ്ച

അരങ്ങേറ്റം..

പ്രിയമുള്ളവരേ ..
"എഴുതണമെന്നു വിചാരിക്കുമ്പോള്‍ എഴുതരുത്
എഴുതിയേപറ്റൂ എന്ന് വിചാരിക്കുമ്പോഴും എഴുതരുത്
ഇനി എഴുതാതെ പറ്റില്ല എന്ന് വിചാരിക്കുമ്പോള്‍ മാത്രം
എഴുതുക "
എന്ന ആപ്ത വാക്യം മനസ്സില്‍ ഇട്ടുകൊണ്ട്‌ വര്‍ഷങ്ങള്‍ കടന്നു പോയി ....

പണ്ടു കോളേജില്‍ പഠിക്കുമ്പോള്‍ സംസ്കൃതി യിലും ഹരിത യിലും (ഷോര്‍ണൂര്‍ പോളിയിലെ കലാ സാംസ്കാരിക വേദിയും പരിസ്ഥിതി ഫോറവും ) എന്തെങ്കിലും കുത്തിക്കുറിച്ചു താഴെ സ്വന്തം പേരിടാന്‍ കൊതിച്ചു പരാജയപ്പെട്ട
ഈയുള്ളവന്‍ അതിന് ശേഷം തൂലിക കൈകൊണ്ടു തൊടാന്‍ ധൈര്യം കാണിച്ചിട്ടില്ല..
എന്നിട്ടെന്തിനീസാഹസം ഇപ്പോള്‍ എന്ന് വായനക്കാരെ (?) നിങ്ങള്‍ ചോദിക്കുമായിരിക്കും
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു വള്ളുവനാടന്‍ ഗ്രാമത്തില്‍ ജീവിതത്തിന്‍റെ ബാല്യവും കൌമാരവും ജീവിച്ചു തീര്‍ത്ത ലേഖകന്‍റെ ജീവിതത്തിലെ മധുരിക്കുന്നതും കൈക്കുന്നതുമായ അനുഭവങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത് .
പുതിയ തലമുറയിലെ കുരുന്നുകളെ ,നിങ്ങള്‍ ഈ കഥകളില്‍ നിന്നു ഒരിക്കലും ആവേശം കൊള്ളരുത്
എന്‍റെ സുഹൃത്തുക്കളോട് ഒരു വാക്ക് : ഈ കഥകളും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദ്രിശ്ചികം മാത്രമാണ് ...